പാർട്ട് :2 ടൗണിൽ പോയി കരിക്കിൻ വെള്ളവും, തണുത്ത ബിയറും കുറച്ചു ഡ്രസ്സ് ചെയ്ത കോഴിയും ബാക്കി സാധങ്ങളുമായി അധികം താമസിയാതെ തിരികെ വന്നു. അടുക്കളപ്പണികൾ ഭയങ്കര ഇഷ്ടമുള്ള നിമിലും, ബിന്റോയും, നിഷാന്തും എന്റെ കൂടെ ചേർന്നു. കഷണങ്ങൾ ആക്കി വാങ്ങിയ ചിക്കൻ, മുളക് പൊടിയും, മല്ലിപ്പൊടിയും ചെറുതായി ചൂടാക്കി മസാലയും പിന്നെ ഉള്ളിയും, ഇഞ്ചിയും അരച്ചതും ചേർത്ത് കുറച്ചു സമയം മാറ്റി വെച്ചു. വലിയ ഇല്ലിത്തുറുവിന്റെ അടുത്തായി മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ഭക്ഷണം കഴിക്കാനുള്ള ഭാഗത്ത് എല്ലാവരും വന്നിരുന്നു. ഏകദേശം സമയം 8 മണിയായിക്കാണും. ഇല്ലിക്കാട് കാണാൻ ഭയങ്