ആരോ പറഞ്ഞു നീ ഭാഗ്യവാതിയാണ്, അതെ ഞാൻ ഭാഗ്യവതി തന്നെയാണ്. ചോര പൊടിയുന്ന കരളിനോടു ഞാൻ പറഞ്ഞു അത് ചായമാണെന്ന് വിശ്വസിക്കാൻ. ചുണ്ടിലെ എന്നും മായാത്ത പുഞ്ചിരി, ഉള്ളിൽ അലയടിക്കുന്ന ദുഖത്തിന്റെ മുഖപടം മാത്രമാണെന്ന് ആരും അറിഞ്ഞില്ല .അറിയിക്കാൻ ശ്രമിച്ചുമില്ല. ആരോടും പരിഭവമില്ലാതെ ആരെയും കുറ്റപ്പെടുത്താതെ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മാത്രം .... മുറിയിലെ നാല് ചുമരുകളോട് ഞാൻ എന്നും പറയും ആരോടും ഒന്നും പറയരുത്.... ആരെയും ആർക്കും മനസിലാവില്ല....അല്ലെങ്കിലും എന്തിന് മനസിലാക്കണം....ഉള്ളിലെ കനൽ മുഖത്തെ പുഞ്ചിരിയെ വിഴുങ്ങുന്നത് വരെ ആർക്കും ഭാരമാവാതെ ജീവിക്കു