രാവിലെ ഫോൺന്റെ നിർത്താതെ ഉള്ള വിവിധ തരം പാട്ടു കേട്ടാണ് ഉണർന്നത്. കൂടാതെ അമ്മേടെ വിളിയും..ഉറക്കത്തിന്റെ കാര്യത്തിൽ മൂന്നിനും നല്ല ഒത്തൊരുമയാ... ഉറക്കം പോയാലോ എന്ന് പേടിച്ച് മൂന്ന് പേരും ഫോണിലെ അലാറം ഓഫ് ചെയ്യാൻ പോലും കൂട്ടാക്കിയില്ല. അവസാനം നിവർത്തി കേട്ട് എല്ലാത്തിനും ഇട്ടു ഓരോ ചവിട്ടും കൊടുത്ത് എല്ലാവരുടെയും അലാറം ഞാൻ തന്നെ ഓഫ് ചെയ്‌തു. ചവിട്ടിന്റെ വേദന കൊണ്ട് രണ്ടും പിന്നെ ഉറങ്ങാൻ നിന്നില്ല വേഗം എണീറ്റു... പിന്നീട് പല്ല് തേപ്പ് ആയി കുളിയായി റെഡിയായി കോളേജിൽ പോയി..... "ആഹാ സെറ്റ് കോളേജ് ... ഇനി 3കൊല്ലം ഇവിടെ തകർക്കാം... എടീ റാഗിംഗ് വല്ലതും കാണുവോ?" "സാധ്യത