കഥ പറഞ്ഞു നടന്ന വരാന്തകൾ.കരഞ്ഞു കലങ്ങിയ കണ്ണുകൾ പിരിഞ്ഞ വരാന്തകൾ.കാലിടറി വീണു മുറിഞ്ഞ വരാന്തകൾ.പോയ്പോയ കാലത്തിൻ്റെ ഓളം തഴുകുന്ന വരാന്തകൾ.പ്രണയത്തിൻ പൂക്കൾ വിടർന്നു കൊഴിഞ്ഞു വാടിവീണ വരാന്തകൾ.ചോര തുള്ളികൾ ഇറ്റു വീണു രക്തസാക്ഷികളായ വരാന്തകൾ.അധ്യാപകർ തൻ സ്നേഹനാളം കത്തി ജ്വലിച്ച വരാന്തകൾ.ഒളിച്ചു കളിച്ച വരാന്തകൾ.ഓടി തളരാത്ത വരാന്തകൾ.സുപ്രഭാത ഈണം മുഴങ്ങിയ വരാന്തകൾ.രാഷ്ട്ര സ്നേഹത്തിന്റെ വീര്യം തുളുമ്പിയ വരാന്തകൾ.ഓർമ്മകൾ വിള്ളലുകൾ ആയി പുനർജനിച്ച വരാന്തകൾ.