അങ്ങനെ എല്ലാ ദിവസം സംസാരിക്ക് അബുവും ഫർഹാനയും ദിവസങ്ങൾ കഴിച്ചുകൂട്ടി. ഇപ്പോ ഗ്രൗണ്ടിൽ ഫർഹാന അബുവിനെ വിളിക്കാൻ വന്നാൽ അബു തന്നെ "വരാം" എന്ന് പറയും. അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് സ്റ്റാഫ് റൂമിൽ വെച്ച് മുഹ്സിന ടീച്ചർ രണ്ടുപേർക്കും ഒരു മഞ്ചു കൊടുത്തു.ഇത് കണ്ട അബു"ടീച്ചറെ ഒന്നേയുള്ളൂ രണ്ടെണ്ണം ഇല്ലേ??" എന്ന് ചോദിച്ചു."എന്താ.. നിനക്ക് മഞ്ച് നല്ല ഇഷ്ടമാണോ?" ടീച്ചറും ചോദിച്ചു."അതേ ടീച്ചർ എനിക്ക് നല്ല ഇഷ്ടമാണ്" അവൻ പറഞ്ഞു ."ഇപ്പോ ഒന്നേയുള്ളൂ അബു പിന്നെ വാങ്ങിത്തരാം. ഇപ്പോൾ ഇത് രണ്ടുപേരും വീതിച്ചു കഴിക്കൂ" എന്ന് പറഞ്ഞു.പൊളിക്കാൻ ഇരുന്നപ്പോഴേക്കും ബെല്ലടിച്ചു.