ഫോണിന്റെ ശബ്ദം കേട്ടുകൊണ്ടാണ് എഴുന്നേറ്റത്. ഇതിപ്പോ ആരാ രാവിലെ വിളിക്കാൻ എന്നാലോജിച്ചുകൊണ്ട് ഫോൺ എടുത്തു നോക്കിയപ്പോൾ സിസ്റ്റർ അമ്മച്ചി ആണ്.ഞാൻ രഞ്ജിത് സ്വന്തമെന്നു ഉം ബന്ധം എന്നും പറയുവാൻ ആരും ഇല്ലങ്കിലും ഒരുപാട് ആളുകൾ ഉള്ള സ്ഥലത്തു നിന്നാണ് വളർന്നതും പഠിച്ചതും ഒക്കെ. സ്നേഹതീരം എന്ന അനാഥാലയത്തിന്റെ സുരക്ഷിതത്തിൽ വളർന്നങ്കിലും പഠിക്കാൻ മിടുക്കൻ ആയിരുന്നത് കൊണ്ട് സ്പോൺസർ ഷിപ് ഉം സ്കൊലര്ഷിപ്പുകളും കൊണ്ട് mba വരെ പഠിച്ചു. അവിടുത്തെ ക്യാമ്പസ് ഇന്റർവ്യൂ വഴി കിട്ടിയ ജോലിക് പോകാൻ വേണ്ടി ഇന്നലെ ആണ് ബാംഗ്ലൂർ എന്ന നഗരത്തിൽ എത്തിയത്. അവിടുത്തെ അമ്മമാര