( കഥ )നാട്ടിൻപ്പുറവും പട്ടണങ്ങളും എല്ലാം ഓണത്തപ്പന്റെ വരവിനായി കാത്തുനിന്നു.തിളക്കം നഷ്ടപ്പെട്ട കണ്ണുകൾ കാത്തിരിപ്പിൻ്റെ മനം മടുത്ത മരീചിക വീണ മനസ്സുമായി വടക്കുനിന്നും വരാനുള്ള അവസാനത്തെ വണ്ടിയും പ്രതീക്ഷിച്ച് ഉറക്കം നഷ്ട്ടപ്പെട്ട കൺപോളകളുമായി ഏകാന്തതയിൽ എങ്ങോ നോട്ടമെറിഞ്ഞ് അയാൾ ഇരുന്നു.പാതിരാ കോഴി കൂവി രാപ്പാടികളുടെ ശബ്ദം നേർത്തു നേർത്ത് ഇല്ലാതായി കൊണ്ടിരുന്നു.സമയം അറിയാൻ വാച്ചില്ല.മകരത്തിലെ മരം കോച്ചുന്ന തണുപ്പിൽ എത്രയോ തവണ ഉറക്കം നഷ്ട്ടപ്പെട്ടു കാത്തിരുന്നു അവനായി.! ഓരോ വണ്ടിയും കടന്നു പോകുമ്പോൾ തലച്ചോറിലൂടെ ഓടിയകല