\"ലീഗലി മാത്രമല്ല ദർശു... നീ ഇപ്പോൾ ശരിക്കും എന്റെ ഭാര്യയാണ്. ദർശിനി അഭിറാം....\" അതും പറഞ്ഞു അവൻ അവളുടെ കവിളിൽ ചുംബിച്ചു ആ മുറിയിൽ നിന്നും പോയി.❤️❤️❤️❤️❤️❤️❤️അവൻ പോയതും അവൾ ആ താലി പൊട്ടിച്ചെറിഞ്ഞു. അവൾ വാതിൽ തുറക്കുവാൻ നോക്കി. പക്ഷെ അത് പുറത്തു നിന്നും പൂട്ടിയിട്ടുണ്ടായിരിന്നു. അവൾ പിന്നെ രക്ഷപ്പെടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നറിയാൻ ആ മുറി മുഴുവനും വാഷ്‌റൂമിലും തിരഞ്ഞു.അതിൽ വിജയിക്കാനാകാത്ത നിരാശയിൽ കട്ടിലിൽ വന്നിരുന്നവൾ പൊട്ടിക്കരയുവാൻ തുടങ്ങി. ഇവിടെ നിന്നും അവൾക്കൊരു മോചനമില്ലെന്ന് അവൾക്ക് തോന്നി. പെട്ടന്നുണ്ടായ നിരാശയിൽ അവൾ അവളുടെ മുടിയിൽ കൊ