സ്വാന്തനം എന്ന അനാഥലയത്തിനു മുൻപിൽ കാറിൽ ചാരിനിൽക്കുകയായിരുന്നു എവിൻ. രാവിലെ അമ്മുവിനോട് കുറച്ചു കടുപ്പത്തിൽ സംസാരിചെങ്കിലും തിരികെ വെളിയിൽ പോകുന്നതിനു മുൻപായി ഇച്ചേച്ചിയോട് ഒരു വാക്ക് ഓഫീസിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്.............ഇച്ചേച്ചിക്ക് അടുത്ത നിന്നവളെ ഒന്ന് പാളി നോക്കിയിരുന്നു,......ഒന്നും മിണ്ടാൻ തോന്നിയില്ല............... അവളെ കാണാത്ത രീതിയിൽ അവിടെ നിന്നും ഇറങ്ങി പൊന്നു.ആ ഒരു അന്തരീഷത്തിൽ നിന്നൊന്നു മാറണം എന്ന് തോന്നി,............. അലക്സിയെ കാണണം, അവനോടു സംസാരിക്കാനായി പുറപ്പെടുമ്പഴാണ് ജെനിയുടെ കാൾ വന്നത്.........\"ഒന്ന് കാണണം....... ഓർഫനെജിലേക്ക്