ഭാഗം 5വിഷ്ണുവിഷ്ണുവിന്റെ മനസ്സ് വർഷങ്ങൾക്കു മുന്നേ തങ്ങളുടെ ഒക്കെ ജീവിതം മാറ്റി മറിച്ച ആ ദിനത്തിലേക്കു പോയി. അന്ന് തൃക്കുന്നപുഴ തേവരുടെ ഉത്സവം ആയിരുന്നു. ശിവനും താനും പിന്നെ തങ്ങളുടെ കൂട്ടുകാരും ഒക്കെ കൂടി ഉത്സവപറമ്പിലൂടെ അർമാദിച്ചു നടക്കുന്ന സമയം.. പെട്ടെന്നാണ് അവിടുത്തെ അന്തരീക്ഷം ആകെ മാറി മറിഞ്ഞത്.. അമ്പലത്തിലെ കൊട്ടും പാട്ടും ഒക്കെ നിന്നു. ആളുകൾ അങ്ങുമിങ്ങും ഓടുന്നുണ്ട്.. ചിലരൊക്കെ തങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് നോക്കുനുണ്ട് എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ കല്ലുവിന്റെ കയ്യും പിടിച്ചു തങ്ങളുടെ അടുത്തേക്ക് വന്ന