അങ്ങിനങ്ങു വിട്ടാൽ പറ്റില്ലല്ലോ.... എന്തുദ്ദേശിച്ചാ അവൻ എല്ലാരോടും ഞാനവന്റെ ഭാര്യ ആണെന്നും കാമുകി ആണെന്നുമൊക്കെ പറഞ്ഞു നടക്കുന്നെ..... ശരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ.....പിറ്റേന്ന് രാവിലെ അവൻ ജോഗിങ്ങിനിറങ്ങുന്ന സമയത്ത് ഞാൻ അവനെ കാത്ത് നിന്നു......കണക്കിന് പറയണം..... അല്ലേൽ അവൻ തലേല് കേറും..... പക്ഷേ അവൻ അടുത്ത് വരുമ്പോൾ മാത്രം react ചെയ്യാൻ പറ്റുന്നില്ല...... ദൈവമേ കാത്തോളണേ......അങ്ങിനെ കാത്തിരുപ്പിനോടുവിൽ കറക്റ്റ് സമയത്ത് തന്നെ അവൻ ഹാജർ വച്ചു..... ഇവന് ഞാൻ വച്ചിട്ടുണ്ട്....അങ്ങിനെ സിറ്റൗട്ടിലിരുന്നു ഷൂന്റെ ലൈസ് കെട്ടുന്നവന്റെ അടുത്തേക്ക് നടന്നു......\"ഹലോ.... ഇയാളെന്താ എന്ന