Aksharathalukal

Aksharathalukal

കുഴിയാന

കുഴിയാന

4.4
382
Others
Summary

     വിറക്കുപുരയിൽ നിന്നും വിറക്കെടുക്കുമ്പോഴാണ് ഞാൻ ആ കാഴ്ച്ച കണ്ടത്…..പൂഴി മണ്ണിൽ നിറയെ കുഞ്ഞു കുഴിയാനകളുടെ കുഴികൾ.വല്ലാതൊരു സന്തോഷം തോന്നി.പണ്ടു എന്റെ അവധി ദിനങ്ങൾ എല്ലാം കടമെടുത്ത വിരുതനാണ്.....എത്ര ഓടിയാലും കിതച്ചു തളരാത്ത ഒരു ബാല്യമുണ്ടായിരുന്നു നമുക്ക് ഓരോരുത്തർക്കും... ഇനി എത്ര കൊതിച്ചാലും തിരിച്ചു കിട്ടാത്ത നാളുകളിലെ ഇത്തിരി നോവുള്ള ഓർമ്മ…    ഓടിട്ട വീടിന്റെ തറയോട് ചേർന്നു ഉള്ള തരി മണ്ണിൽ നിറയെ കുഞ്ഞു കുഞ്ഞു കുഴിയാനകളുടെ കുഴികളിലേക്ക് നോക്കി നിന്നിരുന്ന ഒരു അഞ്ചു വയസുകാരി എന്റെ ഉള്ളിൽ ഉണ്ടിപ്പോഴും.എനിക്കും എന്റെ ഏട്ടനും ചെറുപ്പ