എന്തൊരു തണുപ്പാണ്..മകരം ഇത്രയും തണുപ്പാണെന്നു അറിഞ്ഞത് ഇന്നാണ്..ഭൂമിക്കും അതേ തണുപ്പ്...കാറ്റ് വെറും പാവത്താൻ...ആ തണുപ്പിൽ.. ഞരമ്പുകൾ വലിഞ്ഞു മുറുകി.. വീണ കമ്പികൾ കണക്കെ..തലക്കു മീതെ കോടമഞ്ഞിന്റെ ലാളനം... കോടമഞ്ഞിനും ഗന്ധം അതിരൂക്ഷ ഗന്ധം...അല്ല.. അതു കോടമഞ്ഞല്ല, സാമ്പ്രാണിച്ചുരുളുകൾ എന്റെ ഉദകക്രിയയ്ക്ക് പുകച്ച സാമ്പ്രാണി ചുരുളുകൾ..ഗന്ധം.. അതിരൂക്ഷ ഗന്ധം.. എന്നെ പട്ടടയിൽ വക്കുന്നില്ലെന്നു ആരോ മുറുമുറുക്കുന്നു...കുഴി വെട്ടി മൂടുകയാണത്രെ...വീണ്ടും തണുക്കാൻ...പുഴുക്കൾക്ക് മേയാൻ..തണുപ്പിന് കട്ടി കൂടി കൂടി വരുന്നു... തണുത്തൊന്നു വിറക്കാൻ തോന്നുന്നു.. വിഫലം..തലയ്