നിലാപക്ഷീ നിന്റെ നെറുകയിൽ ചുംബിച്ചു നീലാഞ്ചന ക്കുറി അധരം നനച്ചതും പൂവാക ഇറ്റിച്ചൊരാ ഇതളുകൾ പാറിച്ചു മാരിചൻ മംഗളം നമുക്കായി നേർന്നതും തിരുനടയിൽ തുളസിമാല നിന്നെ അണിയിച്ചു എന്നിലെ പ്രാണന്റെ പാതിയായി പ്രെതിക്ഷ്ടിച്ചു ഇരുകൈകൾ കോർത്താ ചുവടുകൾപൂവാക പൂവിട്ട തണൽ വഴി താണ്ടി നാംകണ്ടൊരാ മനോഹര സ്വപ്നത്തിലേക്ക്പൂവാക കൊഴിഞ്ഞാലും വസന്തം വന്നു പോയാലുംഇന്നീ മൊട്ടിട്ട പ്രണയം നിലക്കട്ടെവസന്തവും ശിശിരവും കാലവും താണ്ടിമണ്ണിലലിയും അവസാന നൊടി വരെ !!!!