Aksharathalukal

Aksharathalukal

അതുമാത്രമാണ് സത്യം

അതുമാത്രമാണ് സത്യം

5
179
Others Tragedy
Summary

കടലിൽ നിന്ന് അരിച്ചു കയറുന്ന കാറ്റ് മണൽ തരികളെ കൈയിലിട്ട് അമ്മനമാടിയാണ് കടയിലേക്ക് വരുന്നത് എങ്കിലും അതൊന്നും എൻ്റെ ഉറക്കത്തിനു യാതൊരു രീതിയിലും തടസമായിരുന്നില്ല. എന്നിട്ടും എനിക്കുറങ്ങാൻ കഴിഞ്ഞിരുന്നില്ല. അമ്മയുമായി വഴക്കിട്ടു ഇറങ്ങി പോന്നാൽ പിന്നെ എൻ്റെ പതിവു വിശ്രമസ്ഥലം ഇവിടെയാണ്. ആരും ഉപദേശിക്കാനും വരില്ല, സ്നേഹിക്കാനും വരില്ല, തികച്ചും സുഖമുള്ളോരു ഏകാന്തത അനുഭവിക്കുകയായിരുന്നു ഞാൻ. പതിവുപോലെ എന്റെ ഈ ദിവസത്തെ പരിഭവങ്ങളും സങ്കടങ്ങളും എല്ലാം അടിച്ചു കയറിയ കടലൽ തിരയെടുത്തു കൊണ്ട് പോയി ഏതോ ആഴകടലിലെ സ്രാവുകൾക്ക് കടന്നു ചെല്ലാനാവാത്ത ഗുഹക