ജയിലഴികൾ........ജയിലിലെ ഇരുമ്പഴിക്കുള്ളിൽ മരവിച്ച മനസോടെ ഇരുന്ന നീതുവിനെ രൂക്ഷമായ നോട്ടം കൊണ്ട് നേരിടുകയാണ് സഹതടവുകാർ. ഒരു മാസം പോലും തികഞ്ഞിട്ടില്ലാത്ത സ്വന്തം കുഞ്ഞിനെ എങ്ങനെയാണ് ഒരു അമ്മയ്ക്ക് കൊല്ലാൻ കഴിയുക. എന്നിട്ടും കലങ്ങാത്ത കണ്ണുകളോടെ എങ്ങനെയാണ് ജയിലിലെ ഇരുമ്പഴിക്കുള്ളിൽ ഇരിക്കാനാവുക. വന്നിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും ആർക്കും മുഖം കൊടുക്കാതെ വിദൂരതയിലേക്ക് കണ്ണും നട്ടുള്ള ഇരിപ്പാണ് എപ്പോഴും. ഒരുപക്ഷെ ഒന്ന് പൊട്ടികരയാൻ പോലും സാധിക്കാത്ത അവളുടെ അവസ്ഥയെ ജയിലിലെ ചില ജീവനക്കാരെങ്കിലും ഭയക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്യാനു