കാറിൽ യാത്ര തിരിച്ചിട്ട് കുറെ നേരമായി... സമയത്തിന് ഇപ്പൊ ദിവസങ്ങളുടെ ദൈര്‍ഘ്യമുണ്ടെന്നു തോന്നി പോകുന്നു. അഴുകും ദുര്‍ഗന്ധവും നിറഞ്ഞ നഗരത്തിലേക്ക് ഒരിക്കൽ കൂടി ഒരു യാത്ര വേണ്ടി വരുമെന്ന് സ്വപ്‍നത്തിൽ പോലും വിചാരിച്ചിട്ടില്ല.ഈ മനുഷ്യായുസ്സിൽ ഇനി ഒരിക്കൽ കൂടി കാണരുതെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച മുഖമൊന്നു അവസാനമായി കാണാൻ വേണ്ടി മാത്രമായി ഒരു യാത്ര.ഈ യാത്ര കൊണ്ടു ഇനിയെങ്കിലും എനിക്കൊന്നു എല്ലാം മറന്നു കൊണ്ടു ഉറങ്ങാൻ കഴിഞ്ഞ മതിയായിരുന്നു. കഴിഞ്ഞു പോയ ഓരോ രാത്രിയെയും തകരുന്ന മനസ്സും മുറിവേറ്റ ശരീരവുമായിനീറി പുകഞ്ഞു ഉറങ്