സീതാവിയോഗംരാവണനുമായുള്ള യുദ്ധത്തിനുശേഷം, ധർമ്മിഷ്ടനായ രാമൻ പ്രജകളുടെ ആഗ്രഹ നിർവ്വിതിക്കായി സീതയെ ഉപേക്ഷിച്ചു. രാമൻ്റെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ സീതയെ ഗംഗാനദിയുടെ തീരത്ത് ഉപേക്ഷിച്ചു. വാല്മീകി മുനിയുടെ ശിഷ്യന്മാർ സീത കരയുന്നത് കണ്ട് തങ്ങളുടെ ഗുരുവിനോട് പറഞ്ഞു. ആ സ്ത്രീ യഥാർത്ഥത്തിൽ സീതയാണെന്ന് മനസ്സിലാക്കിയ വാല്മീകി മഹർഷി അവളെ തൻ്റെ ആശ്രമത്തിലേക്ക് കൊണ്ടുവന്നു. അന്നുമുതൽ സീത വാല്മീകി മുനിയുടെ ആശ്രമത്തിൽ താമസിച്ചു. കുറച്ച് മാസങ്ങൾക്ക് ശേഷം അവൾ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ആശ്രമത്തിലെ എല്ലാ ആളുകളും സന്തോഷിച്ചു, കാരണം അവർ