അദ്ധ്യായം 5അടുത്ത ദിവസം എന്നത്തേക്കാളും നേരത്തെ ക്ലാസ്സിൽ നിന്നും ഇറങ്ങി. മനസിന് വല്ലാത്ത ഭാരം പോലെ..... ആരോടെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ പകുതി ആശ്വാസം ആയനെ......അപ്പോൾ ചേച്ചിയുടെ മുഖം ആണ് മനസ്സിൽ തെളിഞ്ഞത്..... ചേച്ചിക്ക് മാത്രമേ എന്നെ മനസിലാവൂ..........ബസ് ഇറങ്ങി നേരെ വല്യമ്മയുടെ വീട് ലക്ഷ്യമാക്കി നടന്നു.....ഗേറ്റ് തുറന്നപ്പോഴേ കേട്ടു ചാർളിയുടെ ബഹളം..... ആളൊരു ഓസ്ട്രേലിയൻ ഷെഫർഡ് ആണ്...... വീട്ടുകാർ അല്ലാതെ മറ്റാരെ കണ്ടാലും ബഹളം ആണ്...... എന്നോട് വല്യ പ്രശ്നം ഇല്ല.... ഞങ്ങൾ പണ്ടേ നല്ല കൂട്ട് ആണ്......വല്യച്ഛൻ യുഎസിൽ നിന്ന് മൂന്ന് വർഷം മുന്നേ കൊണ്ടുവന്നതാണ് ആളെ.....അന്നേ ബിസ