എന്റെ മാത്രം സ്വന്തം 01\"അപ്പു എടാ അപ്പു ഒന്ന് എണീയ്ക്ക് പ്ലീസ് മോനെ..\"മായ അപ്പുവിനെ കുലുക്കി വിളിച്ചു കൊണ്ട് പറഞ്ഞു.\"ഞാൻ ഇന്നലെ പറഞ്ഞതല്ലെ നിന്നോട്..എനിക്ക് ഫസ്റ്റ് ഡേയാണ്.. അത് കൊണ്ട് ഇന്ന് നേരത്തെ പോന്നോന്ന്.. കഷ്‌ടമുണ്ട് അപ്പു...\"\"എന്റെ പൊന്നു ചേച്ചി ഞാൻ ഒരു അഞ്ചു മിനിറ്റ് കൂടി എന്നിട്ട് എണിക്കാം പ്ലീസ് ചേച്ചി..\"അവൻ കണ്ണുകൾ തുറക്കാതെ മടിയോടെ പറഞ്ഞു..\"വേണ്ട ഒരു അഞ്ചുമില്ല പത്തുമില്ല. ഇന്നലെ ഫോണിൽ കളിച്ചിരുന്നപ്പോ ഞാൻ പറഞ്ഞതല്ലെ പോയി കിടക്കാൻ കേട്ടോ അപ്പു നീ..\"മായ അവന്റെ തോളിൽ കുലുക്കി കൊണ്ട് വീണ്ടും ശാസനയോടെ പറഞ്ഞു..\"ഓ ഈ ചേച്ചി..\"അപ്പു മായയെ നോക്കി കൊണ്ട്