ഉത്സവ പൂരിതമായിരുന്ന വീടിപ്പോൾ മരണവീടായി മാറിയിരുന്നുതനുവിന്റെ മരണ വാർത്ത കേട്ടതും മോളെയെന്ന് വിളിച്ചു കൊണ്ട് ബോധമറ്റ് വീണതാണ് ഭാരതിചന്ദ്രൻ ഒരക്ഷരം പോലുമുരിയാടാതെ വീടിനൊരു മൂലയിൽ ഒതുങ്ങിയിരുന്നുഅജു മറ്റേതോ ലോകത്തെന്ന പോൽ തനുവിനരുകിൽ തന്നെ എന്തെല്ലാമോ പിറുപിറുത്തു കൊണ്ടിരുന്നുകണ്ണന് തന്റെ ഹൃദയം പച്ചക്ക് കീറി മുറിച്ച പോലൊരു അവസ്ഥയായിരുന്നുതനുവിന്റെ തണുത്തു മരവിച്ച ശരീരം കാണുമ്പോൾമുഖമാകെ പരിക്കുകളുള്ളതിനാൽ അവ മറച്ചു വെച്ചിരുന്നുഅത്രയ്ക്കും പരിക്കുകൾ അവൾക്ക് സംഭവിച്ചിരുന്നുവെന്ന് കാശി അവരോടായി പറഞ്ഞിരുന്നുഅജുവിനെ കാണും തോറും കണ്ണന്