Aksharathalukal

Aksharathalukal

കരി പുരണ്ട മനസ്സ് (ഭാഗം -1)

കരി പുരണ്ട മനസ്സ് (ഭാഗം -1)

4.4
299
Tragedy Classics Others Drama
Summary

കൂരയിലിഴഞ്ഞു നടക്കുമ്പോളറിഞ്ഞില്ലകുതിർന്നുപോണൊരാ തൊലിക്കുമിരുനിറമെന്ന്കറുമ്പനെന്നു കുറുമ്പായി പറഞ്ഞതുംകരിമ്പു നുണഞ്ഞിറക്കു പോലെയാ      തഴഞ്ഞു തള്ളിയില്ലൊരു തോഴനും     തുറന്നൊരന്ന പാത്രത്തിൻ മുന്നിൽ     താഴ്ന്ന ജാതിയന്റെ അന്നം ഉണ്ണരുതെന്ന്     തമ്പുരാൻ ഇഷ്ടക്കേടിനാൽ ചൊല്ലുംവരെ വിരുദ്ധരാക്കിയവർ തൻ കരം തൊട്ടുവിളഞ്ഞു വന്നതനമ്മല്ല പൊന്നുതന്നെവേർതിരിച്ചധ്വാനിക്കാൻ മാറ്റിയില്ലാരുംവിയർത്തൊലിച്ചലിഞ്ഞില്ലാണ്ടാകും വരെ     അടിയാളനെ പ്രണയിക്കുവാൻ കൊതിച്ച   അരളിപൂവിൻ നിറമുള്ളവൾക്കില്ല ശിക്ഷ   അറിഞ്ഞിട്ടുപോലുമില്ല