Aksharathalukal

Aksharathalukal

കവിതയുടെ ഗണം

കവിതയുടെ ഗണം

0
189
Inspirational Abstract Classics
Summary

കവിതയുടെ വൃത്തവും താളവും അറിയാൻ; അക്ഷരങ്ങളെണ്ണിയോ, മാത്രകളെണ്ണിയോ,ഗണം തിരിച്ചിട്ടായിരുന്നു.ഇന്ന് കവീകളെ രാഷ്ട്രീയമായി ഗണം തിരിച്ച്, കൂട്ടായ്മകളുടെ വൃത്തനിയമങ്ങളിൽ തളച്ച് താത്പര്യങ്ങളുടെ പ്രചരണോപാധികളാക്കി മാറ്റുന്ന ദു:സ്ഥിതി സംജാതമായിരിക്കുന്നു.ഒരു രചന വായിക്കുന്നതുതന്നെ, അയാൾ ഏതുവിഭാഗത്തിന്റെ പ്രതിനിധി എന്നു നോക്കിയിട്ടാണ്. കവികളും കവിതകളും വർഗീകരിക്കപ്പെട്ട, സൈബർ നിർമിതബുദ്ധികേന്ദ്രങ്ങൾക്ക് അടിമകളാക്കപ്പെട്ട, ഈ സമൂഹത്തിൽ മനുഷ്യനുവേണ്ടി എഴുതപ്പെടുന്ന സ്വതന്ത്ര സാഹിത്യം ഇനിയുണ്ടാവുമോ?