ഗോപാലകൃഷ്ണൻ. (അനുഭവം)-----------------------ഞാൻ രണ്ട്, മൂന്ന് ക്ലാസ്സുകളിൽ പഠിക്കുന്ന കാലം. അയൽപക്കത്തെ ശാരദചേച്ചിയെ കല്യാണം കഴിച്ചത് ഗോപാലകൃഷ്ണനാണ്.ഞാനാദ്യമായി ഗോപാലകൃഷ്ണൻ ചേട്ടനെ കാണുന്നതും അദ്ദേഹത്തിന്റെ സംഭാഷണം കേൾക്കുന്നതും നാട്ടിലെ ചായക്കടയിൽനിന്നാണ്. എത്ര ചടുലമായ സംസാരം! ഇടയ്ക്കിടയ്ക്ക് \'ഇന്ററസ്റ്റിംങ്ങ്\', \'അഡ്ജസ്റ്റ്മെന്റ്\' \'ഇമ്പോർട്ടന്റ്\'തുടങ്ങിയ ഇംഗ്ലീഷ് വാക്കുകളും! ഇംഗ്ലീഷ് വാക്കുകളുടെ അർഥം ആർക്കും മനസ്സിലായില്ലെന്നാണ് എന്റെ ധാരണ. അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ മംഗ്ലീഷേ ഇല്ല. ശുദ്ധ നാടൻ എഴുത്തുഭാഷയിലുള്ള മലയാളമാണ്. ഈ ഇംഗ്ലീഷ് പറയുന്ന ചേട്ടൻ വലിയ