പെണ്ണെന്ന രണ്ടക്ഷരത്തിൽക്ഷമയെന്ന രണ്ടക്ഷരം ചേർത്ത്പഴിയെന്ന രണ്ടക്ഷരത്തിൽ മുങ്ങിവിധിയെന്ന രണ്ടക്ഷരത്തെ ഓർത്ത്,ജീവിതം എന്ന മൂന്നക്ഷരത്തെ സഹിക്കുന്നവൾ......!കടമയെന്ന മൂന്നാക്ഷരത്തെ ചൊല്ലി,സ്വപ്നമെന്ന മൂന്നക്ഷരത്തെ മറന്ന്,വേദനയെന്ന മൂന്നക്ഷരത്തെ മറച്ച്,കുടുംബമെന്ന മൂന്നക്ഷരത്തിനു വേണ്ടി,സമാധാനം എന്ന നാലക്ഷരം എന്താണെ -ന്നറിയാത്തവൾ.....!വിദ്യാഭ്യാസം എന്ന നാലക്ഷരത്തെ പിരിഞ്,കലാകാരി എന്ന നാലക്ഷരത്തെ വെടിഞ്,സുമംഗലി എന്ന നാലക്ഷരം നേടാൻകുടുംബിനി എന്ന നാലക്ഷരം കൊണ്ട് സഹനശേഷി എന്ന അഞ്ചക്ഷരത്തിൽ എല്ലാം ഒതുക്കിയവൾ....!