ശരണ്യ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു. വർദ്ധിച്ച നെഞ്ചിടിപ്പോടെ അവൾ കിടക്കയിൽ കണ്ണ് തുറന്ന് വിയർത്ത് മരവിച്ചു കിടന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശരണ്യയുടെ ഉറക്കത്തിന്റെ താളം തെറ്റിയിട്ട് . അവൾ ഉയരത്തിൽ നിന്ന് താഴോട്ട് വീഴുന്ന ഒരു സ്വപനമാണ് അവളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നത് .ശരണ്യ ബദ്ധപ്പെട്ട് ഇരുട്ടത്ത് കിടക്കയിൽ എഴുന്നേറ്റിരുന്നു. സീലിംഗ് ഫാൻ കറങ്ങുന്നതിന്റെ ചെറിയ ഞരക്കം ഒഴിച്ച് അവളുടെ കിടപ്പു മുറി നിശബ്ദമാണ് . അവൾ കയ്യെത്തിച്ച് കിടക്കക്ക് അരികെ ഉള്ള ടേബിൾ ലാമ്പ് ഓൺ ചെയ്തു, മുറിയാകെ വെളിച്ചം പരന്നു. എന്ന് മുതലാണ് താൻ ഉയരങ്ങളെ ഭ