കുട്ടിക്കാലമാണ് ജീവിതത്തിൽ ഏറ്റവും മനോഹരം!!ഓർമ്മകൾ ഇല്ലാത്തതിനാൽ. വേദനകളും ഉണ്ടായിരുന്നില്ലല്ലോ.കൊച്ചു കൊച്ചു പിണക്കങ്ങളും, കൊച്ചു കൊച്ചു വഴക്കുകളും, കളികളും, പൊട്ടിച്ചിരികളും, സൗഹൃദങ്ങളും,ഒരു ഉത്സവം തന്നെയായിരുന്നില്ലേ,കരയുമ്പോൾ വാരിയെടുത്ത് ആശ്വസിപ്പിക്കുന്ന അമ്മയും, ചേർത്തുനിർത്തി പാട്ട് പാടി തരുന്ന അച്ഛനും,കൈകോർത്ത് പിടിച്ച് കൂടെ നടക്കാൻ സഹോദരങ്ങളും,ബന്ധുമിത്രാദികളുടെ സ്നേഹ ചുംബനങ്ങളും കരുതലുകളും,വാത്സല്യം തുളുമ്പുന്ന വാക്കുകളും,അങ്ങനെയങ്ങനെ എത്ര മനോഹരമായിരുന്നു ആ കാലഘട്ടം,മാവിൽ കല്ലെറിഞ്ഞു, കുളത്തിൽ ചാടി കുളിച്ചു, നാട്ടിലെ തോടുകള