Aksharathalukal

Aksharathalukal

നോവൽ- കാട്ടുകൊമ്പൻ

നോവൽ- കാട്ടുകൊമ്പൻ

4
552
Drama Thriller
Summary

 അധ്യായം -മൂന്ന്  പള്ളിമണികളുടെ ശബ്ദം നിലച്ചിട്ട് നേരമേറെയായി. ഇന്ന് ഞായറാഴ്ചയാണ്... ഒരു അവധി ദിവസം. കുന്നിൻ മുകളിലെ പള്ളിയിലേക്ക് രണ്ടാം മണി മുഴങ്ങുമ്പോൾ മുതൽ ആളുകൾ എത്തി തുടങ്ങും. വീടിനുള്ളിൽ നിന്ന് സ്ത്രീകൾ പുറത്തിറങ്ങുന്ന ദിവസമാണ് ഞായറാഴ്ച. അതുകൊണ്ടുതന്നെ അവർക്ക് പറയാൻ വിശേഷങ്ങൾ ഏറെയുണ്ടാകും. ആ വിശേഷങ്ങൾ പറഞ്ഞു അവർ പള്ളിയിൽ എത്തുമ്പോഴേക്കും, അച്ചൻ അൾത്താരയിൽ കുർബാന തുടങ്ങിയിട്ടുണ്ടാകും. ഈ കുർബാനയ്ക്കിടയിലും ചിലർ വിശേഷങ്ങൾ കൈമാറും. അത് കുറച്ച് ഉച്ചത്തിൽ ആകുമ്പോൾ അൾത്താരയിലെ കണ്ണുകൾ അവരുടെ മുഖത്ത് തറയ്ക്കും. പിന്നെ ആകെ നിശബ്ദതയാണ്.&