അപ്പു അപ്പോഴും ദേഷ്യത്തിലായിരുന്നു .കഞ്ഞി കുടിച്ച് കഴിഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് പോയി അവിടെ മേശപുറത്തിരുന്ന കല്യാണ കത്ത് കണ്ടപ്പോഴാണ് നാളെ 10ത്തിൽ കൂടെ പഠിച്ച ദൃശ്യയുടെ കല്യാണമാണെന്ന് ഓർമ വന്നത്.സമയം ഉച്ചയായപ്പോൾ മുറ്റത്തൊരു ബൈക്കിന്റെ ഹോണടി ശബ്ദം കേട്ടത്. നോക്കുമ്പോൾ മഹേഷായിരുന്നു.\"ഡാ അഭി ..നമുക്ക് ഒന്ന് ബീച്ച് വരെ പോയാലോ കുറെ കാലം ആയില്ലേ എവിടേക്കെങ്കിലും പോയിട്ട് എപ്പോ പ്ലാൻ ഇട്ടാലും ഒന്നുകിൽ നീ ഉണ്ടാവില്ല അല്ലെങ്കിൽ ആ മരതലയൻ വിനോദ് ഉണ്ടാവില്ല ഇന്നെങ്കിലും ഒന്ന് വാടാ \"\"ഹാ..ഞാൻ വരാം ഒന്ന് ഡ്രെസ്സ് മാറിയിട്ട് വരാഡാ \"\"അച്ഛാ..സുഖമല്ലേ \"\"അങ്ങനെ പോവുന