രാവേറെ ആയിരിന്നു. കൂരിരുട്ടിൽ തപ്പിയും തടഞ്ഞും നീങ്ങുന്ന ഞാൻ മാത്രമേ ഉണർന്നിരിക്കുന്ന ജീവിയായി ഉള്ളൂ എന്ന് തോന്നി . അത്രയ്ക്ക് നിശ്ശബ്ദത. രാത്രിയുടെ രണ്ടാം യാമത്തിന്റെ കനത്ത നിശ്ശബ്ദത. നിലാവുപോലും മാറി നിൽക്കുന്ന രാത്രി. രാത്രികളെ വല്ലാതെ സ്നേഹിക്കുന്ന ഞാൻ എന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്. ഗ്രാമത്തിനും അടുത്ത പട്ടണത്തിനും നടുവിലായുള്ള ആകർഷകമായ ഇരുനിലക്കെട്ടിടം ആണ് ഇന്നെന്റെ ലക്‌ഷ്യം. തോളിൽ തൂങ്ങിയിരുന്ന ഭാണ്ഡം ഉലയുമ്പോൾ ഉള്ള ചെറുശബ്ദം പോലും ഒഴിവാക്കി മാർജ്ജാരപാദനായി ഞാൻ ലക്ഷ്യത്തിലേക്കടുക്കുകയാണ്. ഞാനാരാണ