ഞാനെന്ന വെറിയും പൂണ്ട്..ഞാനെന്ന ഭ്രമവും പേറി..ഞാനെന്ന വ്യഥയും താണ്ടി -ഞാൻ ഞാനെന്നറിഞ്ഞിടും നേരത്ത്..അഗ്നിയിൽ നിന്ന് ഞാനെരിയുന്ന നേരത്ത്..അഹമെന്ന ഭാവങ്ങൾ ഒന്നായ് ത്യജിച്ചു കൊണ്ടീ -ജന്മപാപങ്ങൾ ആവോളം -കണ്ണുനീർ തുള്ളിയാൽ നീറ്റി കുറുക്കി കഴുകവേ..എന്തിനീ പാഴായ ജന്മമെടുത്തതെന്നറിയാതെ വിലപിച്ച ചോദ്യങ്ങളാകവേ..ആരും തരില്ലെനിക്കുത്തരമെന്നതെൻ -ഉള്ളിന്റെയുള്ളിലായ് എഴുതിക്കുറിക്കവേ..തെല്ലുതൻ നേരവും ഇല്ലെന്നെനിക്കിനീ.. കറയായ് മാറിയെൻ നൊമ്പരപ്പൂക്കളെ തഴുകി തലോടി തളിർത്തെടുത്തീടുവാൻ..ഒരു പിടി ചാരമായ് സാഷ്ടാംഗമേകി ഞാൻ -എന്നെ ഞാനാക്കിയ കാലത്തിൻ മാറിലായ്..മണ്