സിദ്ധു ഫോൺ ചെയ്ത് കഴിഞ്ഞ് മുകളിലേക്ക് ചെല്ലുമ്പോൾ ആട്ടുതൊട്ടിലിൽ ഇരുന്ന് എന്തോ ആലോചനയിൽ ആയിരുന്നു പൂർണി.. നേരത്തെ കഴിച്ച് കൊണ്ടിരുന്നപ്പോൾ ഉള്ള സംഭവം ഓർക്കെ അവന്റെ ചുണ്ടിലൊരു കുഞ്ഞി ചിരി വിരിഞ്ഞു...\"\"\" ഹലോ.. എന്താണ് ഒരു ആലോചന? \"\"\" അവൻ അവളുടെ അടുത്ത് ചെന്നിരുന്ന് കൊണ്ട് അതേ ചിരിയോടെ തിരക്കി...\"\"\" ഒന്നുമില്ല, സാർ... \"\"\" അവൾ ചുണ്ടിൽ എങ്ങനെ ഒക്കെയോ ഒരു ചിരി വരുത്തി...\"\"\" മ്മ്മ്.. ശരി.. ആയിക്കോട്ടെ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ താൻ ഇനിയെങ്കിലും ഒന്ന് അനുസരിക്കുമോ? \"\"\" അവൻ ആട്ടുതൊട്ടിലിലേക്ക് വലത് കാൽ കയറ്റി വച്ച് തിരിഞ്ഞ് അവൾക്ക് നേരെ ഇരുന്ന് ചോദിച്ചു...\"\"\" എന്താ?, സാർ... \"\"\" അവൾ അ