“കഥകളെന്നും ഉണ്ടാവുന്നത് നായകനിലൂടെയും പ്രതിനായകനിലൂടെയുമാണ് , അപ്പോൾ അവസാനിക്കുന്നത് ഒന്നുകിൽ നായകനിൽ വിജയം നൽകിയായിരിക്കും അങ്ങനെയെങ്കിൽ പ്രതിനായകൻ വിജയമില്ലാതെ കീഴടങ്ങുന്നു പക്ഷേ നായകനും പ്രതിനായകനും ഒരാളാവുമ്പോൾ എങ്ങനെയാണ് വിജയ പരാജയങ്ങൾ നിർണയിക്കുക ...?”അയാൾ നിഗൂഢത നിറഞ്ഞ ചിരിയോടെ പറഞ്ഞു നിർത്തിയതും ആ പോലീസുകാരൻ അയാളുടെ മുഖത്തേക്ക് നോക്കി“ നിന്റെ വാക്ക് സാമർത്ഥ്യം കോടതിയിൽ നിന്നും നിന്നെ രക്ഷിച്ചേക്കാം പക്ഷേ ചെയ്ത കൊലപാതങ്ങൾക്കുള്ള ശിക്ഷ നിനക്ക് കിട്ടും”പോലീസുകാരൻ മറുപടിയായി പറഞ്ഞു“ മിസ്റ്റർ റോബർട്ട് നീ ഒരു പോലീസുകാരനെ പോലെ മറു