\'നിന്റെ ഈ പകച്ചുള്ള നോട്ടം ഉണ്ടല്ലോടി... നിന്റെ കണ്ണിലെ ഈ ഭയം ഉണ്ടല്ലോ... എനിക്കത് ഇഷ്ടപ്പെട്ടു... പിന്നെ മോളെ... പരാതിക്കാരി ഇല്ലേ... അവൾ ആ അതിഥി... അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് ഒന്ന് അന്വേഷിച്ചു നോക്ക് നീ... \'അതും പറഞ്ഞ് അവളെ അടിമുടി വഷളൻ ചിരിയോടെ നോക്കി അവൻ അവിടെ നിന്നും പോയി. മിക്കുവിന് തല കറങ്ങുമ്പോലെ തോന്നി. അവൾ വെറും നിലത്ത് ഇരുന്നു. ============================അതിഥി ഹോസ്റ്റൽ റൂമിലെ ഫാനിൽ തൂങ്ങി മരിച്ചു എന്ന് പിന്നീട് അറിഞ്ഞു. അവളെ ശരിക്ക് അറിയാവുന്നതു കൊണ്ടും അർജുൻ പറഞ്ഞ കാര്യങ്ങൾ കൊണ്ടും മിക്കുവിന് അതിനു പിന്നിൽ അർജുൻ തന്നെയാണെന്ന് ഉറപ്പായി.എന്നാൽ കേസ് അ