വിവരം\"അപ്പൂപ്പാ ഇന്നലെ ഒരുത്തന്‍ പറയുവാ എനിക്കു വിവരമില്ലെന്ന്.\" ഉണ്ണിയാണ് പരാതിക്കാരന്‍ .\"അതിനെന്താ ഇത്ര സംശയം. നിനക്ക് കണക്കിനു എഴുപത് മാര്‍ക്കല്ലേ കിട്ടിയുള്ളൂ. \" ശ്യാമിന്റെ കമന്റ്.\"അപ്പം മാര്‍ക്കു കിട്ടുന്നതാണോ അപ്പൂപ്പാ വിവരം.\" കിട്ടുവാണ്.\"മക്കളേ വിവരം എന്നു പറഞ്ഞാല്‍ പല അര്‍ത്ഥവുമുണ്ട്. അവിടെ എന്തൊക്കെയുണ്ട് വിവരം, എന്നു ചോദിച്ചാല്‍ വിശേഷം എന്നാണ് അര്‍ത്ഥം.പിന്നെ നമ്മുടെ കണ്ണാടിഅച്ചന്‍ പറഞ്ഞപോലെ പര്‍ട്ടിക്കുലേഴ്സ്. പുള്ളി ഒരു കടയിലേ ബില്ലു കൊണ്ടുവന്നിട്ട് അതില്‍ പര്‍ട്ടിക്കുലേഴ്സ് എന്ന് എഴുതിയ കോളം കാണിച്ചിട്ട് “ എടൊ ഇതിന്റെ മലയാളം എന്