അതി \\ Psychological thriller / Part 11 \\ last part തുടർക്കഥ Written by Hibon Chacko ©copyright protected ആസ്വാദ്യത തന്റെ ക്ഷീണം പിടിച്ചടക്കിയെന്ന് തോന്നിപ്പിക്കുംവിധം ഉടനെതന്നെ അവൾ പഴയപടിയായി തുടർന്നിരുന്നു. ഇതൊന്നുംതന്നെ ശ്രദ്ദിക്കാത്തവിധം അവൻ കാർ മുന്നിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു. മഞ്ഞവെളിച്ചം തൂകി വഴിവിളക്കുകൾ റോഡിന് വശത്തായി കൃത്യമായ ഇടവേളകളിൽ നിലകൊള്ളുന്ന, കണ്ണുകൾകൊണ്ട് കാണാനാകുന്ന പരിസരങ്ങളും മറ്റുമെല്ലാം ഇരുട്ടിലായെന്നവിധമുള്ള, ആദിത്യയുടെ അപ്പാർട്മെന്റുള്ള ഏരിയയിലേക്ക് കാർ സഞ്ചരിച്ച് എത്തുകയാണ്, അധികം വേഗതയില്ലാതെ, പരമാവധി ശബ്ദരഹിതമായെന്നവിധം. കാർ വലത്തേക്കായി, ഇരിപ്പിട