പരോപകാരംഅപ്പൂപ്പോ ഇന്നെനിക്കൊരു പറ്റ് പറ്റി. അപ്പൂപ്പൻ ഈ പരോപകാരമെന്നും മറ്റും ഇനി മിണ്ടരുത്. ശ്യാമിന്റെ ഒർഡർ.എന്താടാ എന്തു പറ്റി.പറ്റിയതൊന്നും പറയണ്ടാ. എന്റെ ഒരു കൂട്ടുകാരൻ ആൻഡ്രൂസിനേ പറ്റി ഞാൻ പറഞ്ഞിരുന്നില്ലേ. അവൻ കഴിഞ്ഞയാഴ്ച ഫീസു കൊടുക്കാൻ കാശു തികഞ്ഞില്ലെന്ന് പറഞ്ഞ് അഞ്ഞൂറു രൂപ എന്നോടു വാങ്ങി. അവന്റെ പൈസാ അടുത്ത ആഴ്ചയേ വരുത്തുള്ളൂ എന്നും പറഞ്ഞു. ഞാൻ അമ്മയോടു പറഞ്ഞ് അതു കൊടുത്തു. ഇന്നു ഞാൻ ആ പൈസാ ചോദിച്ചു.ഞാൻ:- എടാ ആ പൈസാ എന്തിയേ.അവൻ:- എന്തു പൈസാ?ഞാൻ:- നീ എന്നോടു വാങ്ങിയില്ലേ- ഫീസു കൊടുക്കാൻ.അവൻ:- എന്തു ഫീസ്?ഞാൻ:- എടാ തമാശു കള. ആ അഞ്ഞൂറു രൂപാ.അവൻ:- അതു ശരി