പിന്നെ അവിടെ മുതൽ ഒരു പുതിയ ലോകത്തിലേക്കു മാറുകയായിരുന്നു അഭിഷേക്.. മിഥുനേട്ടനും അഭിയുമായി അവർ മാറി.... ഒരു കുഞ്ഞിനെ എടുക്കുന്ന പോലെ മിഥുൻ അവനെ എടുത്തു... കിണറ്റിനരികിൽ ഒരു ഒരു പായ വിരിച്ചു... ജനിച്ച കുഞ്ഞിനെ അച്ഛനമ്മമാർ കുളിപ്പിക്കും പോലെ അവനെ വൃത്തിയാക്കി... മുറികളെല്ലാം കഴുകി തുടച്ചു... വേണ്ടുന്ന സാധനങ്ങൾ എല്ലാം അശോകനെ കൊണ്ട് വാങ്ങിപ്പിച്ചു....ശരീരത്തു കുറേ മുറിവുകൾ ഉണ്ടായിരുന്നു,,.. ഒരു ഡോക്ടറെ കാണിക്കുന്നതിനു വേണ്ടി അശോകനെ വിളിക്കാനൊരുകിയപ്പോൾ അഭി തടഞ്ഞു..... , \" ഏട്ട, എന്റെ ഒരു ഫാമിലി ഡോക്