ഓർമയുടെ നിലവറകളിൽ നരച്ച പകലുകളാണ്.അവിടെ മൗനത്തിന്റെതേങ്ങലുകളുടെ ഈർപ്പമാണ്!ഓർമയുടെ നിലവറകളിൽ നാഗരാജന്മാരും ഭൂതഗണങ്ങളും കാവൽ തീർക്കാറുണ്ടോ?അവരെ തിരിച്ചറിയാനുള്ള വെളിച്ചംഅവിടെ തങ്ങിനില്ക്കുന്നില്ല.അവിടെ ഇനിയും തുറക്കാത്ത, കണക്കെടുക്കാത്ത നിഗൂഢതകൾ വെളിച്ചം കാണാതെ, വീർപ്പുമുട്ടി കിടപ്പുണ്ടാവും!ഇന്നലകൾ ഞാനറിയാതെ ഓർമയുടെമൺകുടുക്കകളിൽഎന്തൊക്കയോ നിറച്ചു വെച്ചിട്ടുണ്ട്!ഇരുണ്ട നിലവറകൾ തുറക്കാതിരുന്നാൽ,ആ മൺകൂടുകൾ ഉടയ്ക്കാതിരുന്നാൽ;വിങ്ങലുകളുടെ തീക്ഷ്ണതയിൽ ഒരു മഹാവിസ്ഫോടനം സംഭവിക്കാം!അപ്പോൾ ചിതറിത്തെറിക്കുന്ന അവശിഷ്ടങ്ങളിൽഎന്റെ ഓർമയുട