5 പിറ്റേന്ന് കോളജിലേക്ക്പോകാൻ ഇവാന് വലിയ സന്തോഷമായിരുന്നു ... കാരണം എന്ന് ഇന്ദ്രൻ സാറിന്റെ ക്ലാസ് ഉണ്ട് ... അതുകാരണം എന്നും ഒരുങ്ങുന്നതിനേക്കാൾ അധികസമയമെടുത്തു ഇന്ന് റെഡിയാകാൻ ... അത്കൊണ്ടുതന്നെ മനുവിനെക്കാളും ... ഹലീലുവിനെക്കാളും താമസിച്ചാണ് ആള് ക്ലാസ്സിൽ എത്തിയത് ... തന്നെ ഇരുത്തിനോക്കുന്ന രണ്ടുപേരെയും നോക്കി ഒന്ന് ചിരിച്ചുകാണിച്ചശേശഷം അവൻ തന്റെ സ്ഥലത്തുവന്നിരുന്നു ... ലഞ്ച് ബ്രേക്കിന് മുന്നേയുള പീരീഡ് ആണ് ഇന്ദ്രന്റെ ... ആ നേരം വരെ എങ്ങനെയാണ്ഇരുന്നതെന്നു ഇവാനുപോലും അറിയില്ല ... സമയം ഇഴഞ്ഞുനീങ്ങുന്നതുപോലെ ... സാറുമ്മാർക്ലാസ്സിൽ കയറുന്നതോ പഠിപ്പിക്