സാറേ നാളെ മഴ പെയ്യും--ആശാന്‍ പ്രഖ്യാപിച്ചു.ആശാനേക്കുറിച്ച് ഞാന്‍ മുന്‍പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആശാന്‍ രാവിലേ വീട്ടില്‍ വന്ന് അച്ഛനോടു പറഞ്ഞു. ഏകദേശം നാല്പത്തഞ്ച് വയസ്സുള്ള ഒരു അരോഗ ദൃഢഗാത്രനാണ് ആശാന്‍ . സദാ മൂളീപ്പാട്ടും പാടി പ്രസന്ന വദനനായി നടക്കുന്ന ആശാന്‍ നാട്ടിലേ എല്ലാവരുടേയും ആശാനാണ്. തികഞ്ഞ പരോപകാരി. പ്രതിഫലേച്ഛയില്ലാതെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ ഇന്നു ചുരുക്കമാണെന്നല്ല കാഴ്ചബംഗ്ലാവില്‍ പോലും കാണുകയില്ല.നാളെ ഒരു പകര്‍ച്ചയുണ്ട്-ആശാന്‍ തുടര്‍ന്നു. ശുക്രന്‍ എങ്ങാണ്ടോട്ട് പകരുന്നു പോലും. ആശാനു ജ്യോത്സ്യവും വഴങ്ങും. പകര്‍ച്ച എന്