സൗത്ത് ഇന്ത്യയിലെ ഒരു കോളേജ് ക്യാമ്പസ്. പ്ലസ്ടുവിന് ഉയർന്ന മാർക്ക് ലഭിക്കുന്നവർക്ക് മാത്രം അഡ്മിഷൻ ലഭിക്കുന്ന ഒരു കോളേജ് ആയിരുന്നു അത്. നമ്മുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ ബുദ്ധിജീവികളുടെ ഒരു ലോകം. ആ കോളേജിൽ പഠിച്ചാൽ ജോലി ഉറപ്പാണ്. കാരണം എല്ലാ കമ്പനികളും എപ്പോഴും ഉറ്റുനോക്കുന്ന ഒരു ക്യാമ്പസ് ആയിരുന്നു അത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് അവിടെ പഠിക്കുന്നത്. വിവിധ ഭാഷ സംസാരിക്കുന്നവർ. വിവിധ സംസ്കാരത്തിൽ നിന്നു വന്നവർ എന്നിങ്ങനെ. വിവിധതരത്തിലുള്ള മത്സരപരീക്ഷകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷമേ കുട്ടികൾക്ക് അവിടെ അഡ്മിഷൻ ലഭിക്കുകയുള്ള