Aksharathalukal

Aksharathalukal

Part -2 -പെൺവിസ്മയങ്ങൾ!

Part -2 -പെൺവിസ്മയങ്ങൾ!

1
339
Love Suspense Drama
Summary

എന്തുകൊണ്ടോ, കൂടെക്കഴിഞ്ഞ കാലത്തെ സ്നേഹവും കരുതലും, മായമോളുടെ അമ്മയാണ് അവളെന്ന തോന്നലും ആയിരിക്കും, മറ്റൊന്നുമോർക്കാതെ, അനിതയുടെ രക്ഷാവിളിയുടെ പിന്നാലെ പായാൻ ശ്രീകുമാറിനെ പ്രേരിപ്പിച്ചത് ! ഒരു പക്ഷേ, ഒരാണും ചെയ്യാത്ത കാര്യം!അവൻ, അനിത പറഞ്ഞു കൊടുത്ത സ്ഥലത്തേക്ക് പരമാവധി സ്പീടിൽ കാറോടിച്ചു.തിങ്ങി നിറഞ്ഞ ട്രാഫിക്കിനിടയിലൂടെ നിറയെ ഉൽക്കണ്ഠയുമായി പായുമ്പോൾ, അനിത ഇപ്പോഴും അവന്റെ ഭാര്യ തന്നെയാണെന്ന മട്ടിലാണ് ശ്രീകുമാറിന്റെ പോക്ക് !നന്നായി കഴിഞ്ഞ കാലത്ത് എത്രത്തോളം ഒന്നായിരുന്നു രണ്ടാളും എന്ന് ഈ കടന്നുപോകുന്ന നിമിഷങ്ങൾ മാത്രം മതി, മനസ്സിലാക്കാ