“മേ ഐ കം ഇന്‍ ഡോക്ടര്‍?”, സൈക്കാട്ട്രിസ്റ്റ് അനില്‍റാമിന്‍റെ കണ്‍സള്‍ട്ടിങ്ങ് റൂമിന്‍റെ വാതില്‍ പാതി തുറന്ന്‍ ദമയന്തി ചോദിച്ചു.“പ്ലീസ് കമിന്‍..” അനില്‍ റാം പെട്ടെന്നുദിച്ച പുഞ്ചിരിയോടെ പറഞ്ഞു.“ഇരിക്കു മേഡം”ദമയന്തി ഇരുന്നു.നാല്‍പ്പതിനോടടുത്ത പ്രായം. വെളുത്ത നിറം. ഫ്രെയ്മില്ലാത്ത കണ്ണട. അവരുടെ കട്ടിയുള്ള പുരികങ്ങള്‍, കണ്ണുകള്‍ക്ക് ഒരു പുരുഷഭാവം കൊടുക്കുന്നുണ്ട്. വീതികുറഞ്ഞ നെറ്റിയില്‍ പൊട്ടുതൊടാന്‍ ഇടമില്ലാത്തത് പോലെ. അല്‍പം വിടര്‍ന്ന മൂക്ക്, ഇപ്പോള്‍ അവര്‍ ദേഷ്യപ്പെടുമോ എന്നു സംശയം ജനിപ്പിക്കും. തടിച്ച അധരങ്ങള്‍. മേല്‍ച്ചുണ്ടിനു മുകളില്‍ നന