താലി ഭാഗ്യംഭാഗം 1✍️ ജാൻകണ്ണുകൾ വലിച്ച് തുറന്നു കൊണ്ട് അവൾ ദീർഘമായ മയക്കത്തിൽനിന്ന് ഉണർന്നു.ശരീരം നൂലു പൊട്ടിയ പട്ടം പോലെഅവൾക്ക് അനുഭവപ്പെട്ടു... ഒപ്പംകഠിനമായ ക്ഷീണവും.മരുന്നുകളുടെ മനം മടുപ്പിക്കുന്ന ഗന്ധം നാസികയിൽ തുളച്ചു കയറിയതും, ഒരുനിമിഷം പതറി പോയമനസ് അവൾ തിരികെ പിടിച്ചിരുന്നു.അവളുടെ കൈകൾ തൻ്റെ ഇടത്ഭാഗത്തേക്ക് നീണ്ടു.എന്നാൽ പ്രതീക്ഷിച്ചത് എന്തോ കാണാത്തത് പോലെ അവളുടെകൈകൾ വിറച്ചു.." ആഹാ നിനക്ക് ബോധം വന്നോടി.."ഒഴുക്കൻ മട്ടിൽ ഉള്ള സംസാരത്തോടൊപ്പം, ഒരു പുച്ഛവും അതിൽ കലർന്നിരുന്നു." ചെറിയമ്മേ എ....എൻ്റെ .. കു.. ഞ്ഞ്.."വിറയാർന്ന ശബ്ദത്തോടൊപ്പം അവളുടെ, കണ്