. \"എടീ ... പണ്ടൊരിക്കൽ നിന്റെ വലയിൽ നിന്നും എന്റെ മകനെ ഞാൻ രക്ഷിച്ചതാ... ഇപ്പോഴും...അത് തന്നെ ഞാൻ ചെയ്യും..അവനു നിന്നെ തന്നെ വേളികഴിക്കണം... എന്ത് മന്ത്രമാടി നീ ചെയ്തത്..\"ഒരു കൊച്ചു ഗ്രാമപ്രദേശമായിരുന്നു നാരായണി കുന്ന്. അവിടെ ഒരു കൂട്ടം സ്ത്രീകൾ:-അറിഞ്ഞോ ആ രഘുവിന്റെ മകളില്ലേ...ആര് ഗായത്രിയോ...ആ അത് തന്നെ അവൾ ഇവിടെ വന്നു നിൽപ്പാണ്.. ബന്ധം പിരിഞ്ഞെന്നാണ് കേട്ടത്..ഒരു കുഞ്ഞുമുണ്ടല്ലോ...എന്താ കാര്യം...ആർക്കറിയാം... അവൻ മുഴുകുടിയനാണെന്നോ അടിയാണെന്നോ അവൾക്ക് വേറെ കാമുകനുണ്ടെന്നോ അങ്ങനെയൊക്കെ പറയുന്നത് എന്റെ ഒരു നാട്ടുകാരൻ ഉണ്ട് അവളുടെ കെട്ടിയോന്റെ വീട്ടിന്റെ