നമ്മളെപ്പോലെ തന്നെ, എല്ലാ പ്രവാസികളേയും ആകെ വലച്ചുകളഞ്ഞ കോവിഡ് കാലം.ഗൾഫിൽ പിടിച്ചു നിൽക്കാനാവാതെ, നാട്ടിലേക്ക് പോന്നാലോ എന്ന ചിന്തയിലായി ശരത്ത്.കോവിഡിന്റെ കാരണം പറഞ്ഞ്, ശമ്പളം കുറക്കുക മാത്രമല്ല ശരത്തിന്റെ കമ്പനി ചെയ്തത്. രണ്ടു മാസത്തെ ശമ്പളം കൊടുക്കുക കൂടി ചെയ്തില്ല അവർ.അച്ഛൻ വരുത്തി വെച്ച കടങ്ങൾ തീർക്കലായിരുന്നു അവന്റെ ഗൾഫിൽ പോക്കിന്റെ ലക്ഷ്യം. കടങ്ങൾ മുഴുവനായി തീർക്കാനായില്ലെങ്കിലും, ഇനി ഗൾഫിൽ തുടരുക ബുദ്ധിയല്ലെന്ന് അവന്റെ മനസ്സ് പലവട്ടം ഉരുവിട്ടു കൊണ്ടിരുന്നു.ശരത്തിന് പിന്നെ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവൻ നാട്ടിലേക്ക് തിരിച്ച