Aksharathalukal

Aksharathalukal

ഇങ്ങനെയും ഒരുവൾ കാത്തിരുന്നു..!

ഇങ്ങനെയും ഒരുവൾ കാത്തിരുന്നു..!

2
312
Love Suspense Drama
Summary

കൃഷ്ണകുമാറിന്റെ ഭാര്യ മരിച്ചിട്ട് രണ്ടു കൊല്ലത്തോളമാവുന്നു. മക്കളില്ലാതിരുന്നത് നന്നായിയെന്നും, അതല്ല, ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ എത്ര ആശ്വാസമായേനെ എന്നും, പലരും അയാളോട് ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നു.കാലം പതിയെപ്പതിയെ മനസ്സിനെ പല വിധത്തിൽ മാറ്റിയെടുക്കുന്ന കൂട്ടത്തിൽ, വലിയൊരു മാറ്റവുമായി, അയാൾക്ക് മുന്നിലിപ്പോൾ മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈൽ ചിത്രങ്ങളാണ് ഒന്നൊന്നായി തുറന്നു വന്നുകൊണ്ടിരിക്കുന്നത്.ഇനിയും ഒരു കൂട്ടു വേണമോ എന്ന തോന്നലൊന്നും മനസ്സിലുറച്ചിട്ടില്ല. എങ്കിലും, അടുത്തിടെ കണ്ട ഒരു സിനിമയിലെ കഥ അയാളുടെ മനസ്സിലൊരു കൊളുത്തിട്ടു.