പിറ്റേന്ന് അവര്‍ നന്ദന്‍റെ താമസം മുകളിലേക്ക് മാറ്റി.നാട്ടില്‍ വന്നിട്ടും ഇതു വരെ നന്ദനൊരു മാറ്റവുമില്ല. നിശ്ശബ്ദവും നിശ്ചലവുമായ അവന്‍റെ സാമീപ്യം അനുരാധയുടെ ഉള്ളുലച്ചു തുടങ്ങി.സുചിത്രയേക്കാളേറെ സമയം അവള്‍ നന്ദനരികില്‍ ഇരുന്നു. അവളുടെ വായനകള്‍ അവനടുത്തിരുന്നായി. അവനിഷ്ടപ്പെട്ട ജ്യൂസ് അവള്‍തന്നെ തയ്യാറാക്കി കൊണ്ടുവന്ന്‍ കുടിപ്പിച്ചു.പത്തു ദിവസം പോയതറിഞ്ഞില്ല.‘മോനിവിടെ അനുരാധയുടെ കൂടെ അമ്മയില്ലാതെ കുറച്ചു നാള്‍ നില്‍ക്കണ’മെന്ന് സുചിത്ര ഇതിനിടെ അവനോട് പറഞ്ഞു നോക്കി. അവന് ഒരു ഭാവമാറ്റവുമുണ്ടായില്ല.അചഞ്ചലമായ ഒരു തീരുമാനത്തില്‍ സ്നേഹം കൊണ്ട്