കോഴിക്കോട് കടപ്പുറം വൈകുന്നേരം ആളുകളെ കൊണ്ടു നിറഞ്ഞിരിക്കുന്നു. കുട്ടികൾ കൂട്ടത്തോടെ ഓടിയും ശബ്ദമിട്ടും കളിക്കുന്നു .ആകെ ജനസാന്ദ്രം .ചിലർ ചെരണ്ടി ഐസിന്റെ മാധുര്യം നുകരുമ്പോൾ മറ്റുചിലർ കല്ലുമ്മക്കാ ഫ്രൈ കഴിക്കുന്നു .ബലൂൺ വില്പനയും പല വർണ്ണത്തിലുള്ള പട്ടം വില്പനയും തകൃതിയായി നടക്കുന്നു. ആകാശത്തിലേക്ക് നോക്കിയാൽ വിവിധ വർണ്ണത്തിലുള്ള പട്ടങ്ങൾ പാറിപ്പറക്കുന്നത് കാണാം. പട്ടം വില്പനക്കാരന്റെ എടുത്ത് ഭയങ്കര തിരക്കാണ്. എല്ലാവർക്കും പട്ടം എത്ര ഉയരത്തിൽ പരത്തിയാലും മതിയാവാത്തത്പോലെ. പട്ടം വിൽപ്പനക്കാരൻ തൻറെ പട്ടം എല്ലാം ഒരു സഞ്ചിയിലാണ് സൂക്ഷിച്ചിര